---------------------------------STORY----------------------------------------

                അന്ന്,  ആദ്യമായി   കണ്ടപ്പോള്‍   നിന്റെ   മിഴികളിലേക്കു   ഞാന്‍


  നോക്കി  .  നനഞ്ഞ       മിഴികളില്‍  വിടരാന്‍  കൊതിക്കുന്ന  പ്രണയത്തിന്റെ


  പനിനീര്പൂവുകളെ    ഞാന്‍   കണ്ടു  . നീ  നടന്നകലുമ്പോള്‍   ഞാന്‍  


  തിരിഞ്ഞു  നോക്കി  .  നിന്റെ കണ്ണുകള്‍  എന്തോ  തിരയുന്നതും


  തേടിയതിന്റെ  സംതൃപ്തിയില്‍ ചുവന്ന കവിളുകളില്‍   തുളുമ്പുന്ന 


  നാണത്തിന്റെ  നിറച്ചാര്‍ത്തും   ഞാന്‍   കണ്ടു .  അങ്ങിനെ  എത്രയോ  തവണ 


  നമ്മ ള്‍  പരസ്പ രം കണ്ടു


                               വര്‍ഷങ്ങള്‍ക്കിപ്പുറം , ഒരു യാത്രയില്‍ , യാദ്രിശ്ചികമായി 

നിന്നെ  ഞാന്‍  കണ്ടു  .  മറ്റൊരു ശരീരവുമായി  പറ്റിച്ചേര്‍ന്നു , കാറ്റു 


വികൃതി  കാട്ടുന്ന  മുടിയിഴകളെ  മാടിയൊതുക്കി  കളിച്ചും ചിരിച്ചും ഒരു  


പൂമ്പാറ്റയെ  പോലെ  നീ പറന്നകന്നപ്പോള്‍  കൌതുകം നിറഞ്ഞ കണ്ണുകളോടെ 


ഞാന്‍ നിന്നെ നോക്കി . നിന്നെ ഞാന്‍ മറന്നിരുന്നില്ല . പക്ഷെ, അപരിചിത 


ഭാവങ്ങളില്‍  പരിചിത ത്വത്തെ  ഒളിപ്പിച്ചു നീ എന്നെ മറക്കാന്‍ 


ശ്രമിക്കുന്നതായി  ഞാന്‍ അറിഞ്ഞു.


                                                                                   മനോജ്‌ കുമാർ