..................... poem................................
പ്രണയ വിവശയായരികിലണഞ്ഞൊരു
മലയാളകവിതേ നിന്‍ കാതില്‍
മനതാരില്‍ വിരിയുന്നോരനുരാഗ രാഗത്തിന്‍
അതിലോലഭാവമൂറും വരികള്‍ മൂളാം.
സാഗരനീലിമയേന്തും മിഴികളില്‍
സന്ധ്യാംബരം തോല്ക്കും കവിളിണയില്‍
മധുരമനോഹര ശീലുകളെഴുതാനെന്‍
അധരപുടങ്ങള്‍ കൊതിച്ചീടുന്നു.
(പ്രണയ വിവശയായ്...)
കുനുകൂന്തലളകങ്ങളലതല്ലും നെറ്റിയില്‍
സീമന്തസിന്ദൂരമായ് അരികിലെത്താം
പ്രണയമരന്ദമുറങ്ങുന്ന മൊട്ടുകള്‍
ചുംബിച്ചുണര്‍ത്തുന്ന ഭ്രമരമാകാം
(പ്രണയ വിവശയായ്......)
പ്രണയ വിവശയായരികിലണഞ്ഞൊരു
മലയാളകവിതേ നിന്‍ കാതില്‍
മനതാരില്‍ വിരിയുന്നോരനുരാഗ രാഗത്തിന്‍
അതിലോലഭാവമൂറും വരികള്‍ മൂളാം.
സാഗരനീലിമയേന്തും മിഴികളില്‍
സന്ധ്യാംബരം തോല്ക്കും കവിളിണയില്‍
മധുരമനോഹര ശീലുകളെഴുതാനെന്‍
അധരപുടങ്ങള്‍ കൊതിച്ചീടുന്നു.
(പ്രണയ വിവശയായ്...)
കുനുകൂന്തലളകങ്ങളലതല്ലും നെറ്റിയില്‍
സീമന്തസിന്ദൂരമായ് അരികിലെത്താം
പ്രണയമരന്ദമുറങ്ങുന്ന മൊട്ടുകള്‍
ചുംബിച്ചുണര്‍ത്തുന്ന ഭ്രമരമാകാം
(പ്രണയ വിവശയായ്......)