ഗാനം
-------------------------------------------------------------
ആമ്പല്‍ പൂവേ നീ വിരിയുമോ ,
എന്നുമെൻ പ്രിയക്കായിനി .......
അവള്‍ വരുമ്പോള്‍ നല്‍കും നിന്നെ
ഞാനെന്‍ പ്രണയ ഹാരമായ് ( ആ മ്പല്‍ )
എന്‍റെ മോഹരാഗമേ , കാതരേ
നിന്‍ ചുണ്ടിലെന്നും കാണ്മൂ ഞാന്‍
സുഗധാമം ചിരിയില്‍ പരില്ലസിക്കും
ഈ ആമ്പല്‍ പൂവിന്‍ ചാരുത ( ആമ്പല്‍ )
എന്റെ ഭാവ താളമേ , സൗഭഗെ
നിന്‍ മിഴിയിലെന്നും കാണ്മൂ ഞാന്‍
കനവിന്‍ നീഹാരം ചൂടിനില്‍ക്കും
ഈ ആമ്പല്‍ പൂവിന്‍ മഞ്ജിമ ( ആമ്പല്‍ )
മനോജ് കുമാര്‍