-----------------------------ഗാനം--------------------------------------------

എന്‍ മനസ്സിന്‍ പൂവനിയില്‍ പൂത്തിറങ്ങിയോ  നീ,
എന്‍ കിനാവിന്‍ താഴ്‌വരയില്‍ പെയ്തുണ ര്‍ന്നുവോ  നീ ,
മനസ്സില്‍ കുളിരായ് ... ഒരു സ്നേഹ ഗാനമായ് ,
വരൂ നീ , മൃദുലേ  ,  പ്രിയ ഭാവ താളമായ്  ( എന്‍ മനസ്സിന്‍ )

പകരം  തരുമോ,  പ്രണയ നിലാ ക്കുളിര്‍ 
ചാര്‍ത്തു മീ  ഈറനാം ചുണ്ടിന്‍ സ്പര്‍ശനം 
മധുരം ,തരളം, എന്‍ മോഹ വീഥികള്‍ 
അഴകില്‍ നിറയും എന്‍ ജീവരാഗം നീ  ( എന്‍ മനസ്സിന്‍)

അറിയാന്‍ പറയാന്‍ കൊതിയോടെ നിന്നു ഞാന്‍ 
പവിഴം പൊഴിയും ഈ സാന്ധ്യ ശോഭയില്‍ 
പതിവായ് വരുമോ , ഈ  ഗ്രാമ വീഥി യില്‍   
പ്രണയം നുകരാന്‍ നിന്നു ഞാന്‍ സഖി  ( എന്‍ മനസ്സിന്‍ )

                                                                                          മനോജ്‌ കുമാര്‍